കൊല്ലം: വള്ളത്തിലുണ്ടായിരുന്ന ആറുപേരെയും രക്ഷപ്പെടുത്തി.അപകടമുണ്ടാക്കിയ കപ്പൽ കസ്റ്റഡിയിൽ എടുക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. വള്ളം പൂർണമായി തകർന്നു. ഒപ്പമുണ്ടായിരുന്ന മറ്റു വള്ളത്തിലുള്ളവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എല്ലാവരെയും തീരത്ത് എത്തിക്കാനുള്ള ശ്രമം തുടരുന്നു. തീരത്തുനിന്ന് 35 – 40 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽച്ചാലിലാണ് അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിലിനായി നാവികസേനയുടെ സഹായം തേടിയിരുന്നു. നാവികസേനയുടെ ഹെലിക്കോപ്റ്ററും ഡോർണിയർ വിമാനവും പുറപ്പെട്ടു.
Comments