ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും അമേരിക്കയിലെ ഹൂസ്റ്റണിൽ വ്യാപക നാശനഷ്ടം. ദുരന്തത്തിൽ 6 പേര് മരിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ. 30,000ത്തിലധികം പേരെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയ അധികൃതര്‍ കൂടുതൽ പേരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 10 ലക്ഷം പേരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. എട്ട് നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ഹൂസ്റ്റൻ സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷം കിട്ടേണ്ട മഴയാണ് കഴിഞ്ഞ ഒറ്റദിവസം ലഭിച്ചത്. കനത്ത മഴ കുറച്ച് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകൾ.
Comments