ഹാദിയ കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്.വി.രവീന്ദ്രന് അറിയിച്ചു. ഇപ്പോള്‍ ബെംഗളൂരുവില്‍ വിശ്രമജീവിതം നയിക്കുന്ന രവീന്ദ്രന് തനിക്ക് കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന കാര്യം എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്. തനിക്ക് ഒന്നും പറയാനില്ലെന്നും ഇത് താനും കോടതിയും തമ്മിലുള്ള കാര്യമാണെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്റെ മറുപടി. കഴിഞ്ഞ മാസം പതിനാറിനാണ് സുപ്രീംകോടതി ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Comments