നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല. ഇന്നലെ രാവിലെയായിരുന്നു സംഭവം.
Comments