കുടുംബ വഴക്കിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55)യാണ് മകന് റിയാസി (30) നെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ഇരുവരും വഴക്കിട്ടുവെന്നും വഴക്കിനിടെ മുഹാരി റിയാസിനെ വെട്ടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കാലിന് വെട്ടേറ്റ റിയാസ് ചോരവാര്‍ന്നാണ് മരിച്ചത്. മദ്യ ലഹരിയിലായതിനാല്‍ മുറിവിന്റെ ഗൗരവം ഇരുവര്‍ക്കും മനസിലായില്ല. വഴക്ക് പതിവുള്ളതായതിനാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് സൂചന.
Comments