നടിയെ അക്രമിച്ച കേസില്‍ ജയില്‍ കഴിയുന്ന ദിലീപിനെതിരെ നടന് അനൂപ് ചന്ദ്രന്റെ മൊഴി. ദിലീപ് തന്നെ മലയാള സിനിമയില്‍ ഇല്ലാതാക്കാന്‍ നോക്കിയെന്ന് അനൂപ് ചന്ദ്രന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്കി. മിമിക്രിയെക്കുറിച്ചു അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്റെ വിദ്വേഷം. മൗസ് ആന്‍ഡ് ക്യാറ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് തന്നോട് നിന്നെ മലയാള സിനിമയില്‍ നിന്നു ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനു ശേഷം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും അനൂപ് മൊഴി നല്കി.
Comments