നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ ഒക്ടോബര്‍ ആദ്യവാരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ദിലീപ് നാളെ ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കും. ഒക്ടോബര്‍ 16 നാണ് ദിലീപിന്റെ അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്. ആ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പോലീസിന്റെ ശ്രമം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക.
Comments