രാജ്യത്തെക്കുറിച്ച് മോദിക്കുള്ള സ്വപ്നം കേരളത്തിലെ ജനങ്ങളും പങ്കിടണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും കേരളത്തിലെ ബിജെപിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഫിനെക്കുറിച്ച് ഒറീസയില്‍ വെച്ചു പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണം. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് തമാശയായി ചോദിച്ചത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി പറഞ്ഞതായിരുന്നില്ല, ഒരു തമാശയായിരുന്നു. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തെ ജനങ്ങള്‍ എന്താണോ കഴിക്കാന്‍ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments