രാഷ്ട്രീയത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ ഹാസന്. അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് കമല്‍ ഹാസന് പറഞ്ഞു. അതേ സമയം നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു രാഷ്ടീയ പ്രവേശനത്തിന് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് കമല്‍ നിലപാട് വ്യക്തമാക്കിയത്.
Comments