മലപ്പുറം: വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മലപ്പുറം കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. കുറ്റിപ്പുറം പോലീസാണ് വധശ്രമത്തിന് കേസെടുത്ത് ഖൈറുന്നീസയെ അറസ്റ്റ് ചെയ്തത്. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്(27) നേരെയാണ് ആക്രമണമുണ്ടായത്.പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റെ വാദം.
Comments