ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം ഉപഗ്രഹ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയാണെന്ന് ഉപഗ്രഹദൃശ്യങ്ങളില്‍ വ്യക്തമാണ്. നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കിയിട്ടും വയല്‍ നികത്തിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2013 ന് ശേഷം നെല്‍വയല്‍ നികത്തി പാര്‍ക്കിങ് സ്ഥലവും നിര്‍മിച്ചു. തോമസ് ചാണ്ടിയുടെ കൈയേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയത് ഈ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ്.
Comments