ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമി. ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം. ബിജെപിയുടേയും ആര്‍എസ്എസിന്റെയും തീവ്രഹിന്ദുത്വത്തെ നേരിടാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 'അങ്ങനെയെങ്കില്‍ ആദ്യം താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണം. ഞാന്‍ സംശയിക്കുന്നത് രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ്, 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത്'.-എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ഈ പ്രതികരണം.
Comments