ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കശ്മീരിലെത്തി. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി ലോകത്തെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമായ സിയാച്ചിനിലും സന്ദര്‍ശനം നടത്തും. നിയന്ത്രണരേഖയിലെയും, പാക് അധീന കശ്മീരിന് സമീപത്തെയും ചൈന അതിര്‍ത്തിയിലെയും ലഡാക്ക് മേഖലയിലെയും സൈനിക പോസ്റ്റുകള്‍ പ്രതിരോധമന്ത്രി സന്ദര്‍ശിക്കുമെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും പാകിസ്താനും തന്ത്രപ്രധാനമായി കണക്കാക്കുന്ന പ്രദേശമാണ് സമുദ്രനിരപ്പില്‍നിന്ന് 5,400 മീറ്റര്‍ ഉയരത്തിലുള്ള സിയാച്ചിന്‍. സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചശേഷം കശ്മീരിലെ സൈനിക കമാന്‍ഡര്‍മാരുമായി നിര്‍മല സീതാരാമന് ചര്‍ച്ച നടത്തും.
Comments