ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്നും മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148-ാം ജന്മദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യേക വീഡിയോ അനുസ്മരണവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
Comments