റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി) പിടിയിലായി. ഇയാള്‍ക്കൊപ്പം കൂട്ടാളി രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടുനിന്ന് ഞായറാഴ്ച രാത്രി പിടിയിലായ ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. ജോണിക്ക് കോടികളുടെ സമ്പാദ്യമുണ്ടെന്നും മൂന്നുരാജ്യങ്ങളിലെ വിസ ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ രാജ്യംവിടാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനുമുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയിരുന്നു.
Comments