24 വയസ്സ് പ്രായമുള്ള ഹാദിയക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന് മാത്രമാണ് ഹാദിയയുടെ മേല്‍ പൂര്‍ണ അവകാശമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തി. കേസില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കേരള ഹൈക്കോടതിക്ക് ഭരണഘടനാപരമായി അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന് നല്കിയ അപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 24 വയസ്സുള്ള ഹാദിയയ്ക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാനും തെരഞ്ഞെടുക്കാനും അവകാശമുണ്ട്. ഹാദിയയുടെ സംരക്ഷണത്തിനുള്ള പൂര്‍ണ അവകാശം അച്ഛന് മാത്രമാണെന്ന് പറയാനാകില്ല. കേസില്‍ വികാരങ്ങള്‍ മാറ്റിവെച്ച് നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി വാദങ്ങള്‍ നിരത്താന്‍ അഭിഭാഷകര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments