ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കേരള യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആട് ഇല കടിക്കുന്നത് പോലെയാണ് അമിത് ഷാ യാത്ര നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത്. അത് നല്ലകാര്യമാണ്, അവര്‍ക്ക് വെളിം പ്രദേശത്ത് പോകാതെ ശൗചാലയങ്ങളില്‍ പോകാനുള്ള സൗകര്യം കേരളത്തില്‍ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണ് പുറത്ത് നിന്ന് ആളെ ഇറക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
Comments