ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ. കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തില്‍ വച്ച് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ നടത്തിയ പരാമര്‍ശമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. "ഉത്തരകൊറിയയുടെ ആണവ താത്പര്യങ്ങളെ ഇല്ലാതാക്കാന്‍ ചര്‍ച്ചകളല്ല സമ്മര്‍ദ്ദമാണ് ആവശ്യമെന്നായിരുന്നു" ആബെ പ്രസംഗത്തില്‍ പറഞ്ഞത്. കൊറിയന്‍ മുനമ്പില്‍ രാഷ്ട്രീയതാത്പര്യത്തിനു വേണ്ടി ജപ്പാന് സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.
Comments