ഈ മാസം 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ജിഎസ്ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വർധനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന് മലപ്പുറം വേങ്ങരയിൽ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു
Comments