ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. വ്യാഴാഴ്ച മമ്പറത്തുനിന്ന് പര്യടനം തുടരുന്ന ജനരക്ഷായാത്ര പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്. സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിലൂടെ യാത്ര കടന്നുപോകുമ്പോള്‍ അമിത് ഷാ യാത്രയില്‍ പങ്കെടുക്കുമെന്ന അറിയിപ്പ് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വ്യാഴാഴ്ച വൈകിട്ടത്തെ സമാപന പരിപാടിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
Comments