റെയില്‍വെ ഹോട്ടല്‍ അഴിമതിക്കേസില്‍ ആര്.ജെ.ഡി അധ്യക്ഷനും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് സി.ബി.ഐക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. ലാലു റെയില്‍വെ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വെ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്.സി.ടി.സി) രണ്ട് ഹോട്ടലുകള്‍ നടത്തിപ്പിനായി സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇടപാടിന്റെ ഭാഗമായി സുപ്രധാന സ്ഥലത്തെ ഭൂമി ബിനാമി കമ്പനിയില്‍നിന്ന് ലാലുവിന് ലഭിച്ചുവെന്നാണ് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്. കേസില്‍ സെപ്റ്റംബര്‍ 11 നും 12 നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലാലുവിനും മകനും സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ലാലു സാവകാശം തേടി.
Comments