വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് വ്യോമസേനാ കമാന്‍ഡോകള്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോകളാണ് വീരമൃത്യു വരിച്ചത്.
Comments