തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈക്കോടതി ഇടപെടൽ. അനധികൃത നിലം നികത്തലിനെതിരെ സർക്കാർ നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകി. വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. പത്ത് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന അറ്റോണി കായൽ നികത്തൽ സംബസിച്ച് നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോ ഹൈക്കോടതിയിൽ ഹാജരാക്കിയത്. നികത്തിയ നിലത്തെ മണ്ണ് തിരിച്ചെടുക്കാൻ നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് മാർത്താണ്ഡം കായൽ നികത്തിയതിനു നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യം ഉറപ്പു വരുത്തണം. പത്തു ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി.
Comments