ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന് സി.പി. ഉദയഭാനുവിന്റെ കൊച്ചി തൃപ്പൂണിത്തറയിലെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. തൃശ്ശൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നുമുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തുന്നത്. കൊലപാകത്തിന്റെ ഗൂഢാലോചനയിലും ക്വട്ടേഷന്‍ നല്‍കിയതിലും പങ്കുള്ളതായാണ് പൊലീസിന് ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദയഭാനുവിനെ നേരത്തെ കേസില്‍ ഏഴാം പ്രതിയാക്കിയിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഉദയഭാനുവിനെതിരെ മൊഴി ലഭിച്ചിട്ടുണ്ട്.
Comments