വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പുകളിലൂടെയാണ് ഇരുവരെയും മേൽശാന്തിമാരായി തെരഞ്ഞെടുത്തത്. ശബരിമല ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ശബരിമല മേൽശാന്തി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനായി തെരഞ്ഞെടുക്കപ്പെട്ട 14 പേരുകളിൽനിന്നാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് നറുക്കു വീണത്. തൃശൂർ കൊടകര സ്വദേശിയാണ് എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി. മാളികപ്പുറത്ത് 12 പേരുകളാണ് നറുക്കിടാനുണ്ടായിരുന്നത്. കൊല്ലം മൈനാകപ്പള്ളി സ്വദേശിയാണ് അനീഷ് നമ്പൂതിരി.
Comments