You are Here : Home / News Plus

ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് യുവതി

Text Size  

Story Dated: Saturday, January 06, 2018 08:42 hrs UTC

Asianet News - Malayalam ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് യുവതി By Web Desk | 12:50 PM January 06, 2018 ഉണ്ണി മുകുന്ദന്‍ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് പരാതിക്കാരി Highlights ഉണ്ണിമുകുന്ദന്‍റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കോടതിയില്‍. ഉണ്ണിമുകുന്ദന്‍റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു. തന്‍റെ പേര് വെളിപ്പെടുത്തിയെന്നും ഭീഷണി ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു. അഭിഭാഷകൻ വഴിയാണ്‌ ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്. അതേസമയം, പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാൻ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചു. ഉണ്ണി മുകുന്ദൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.