You are Here : Home / News Plus

പോസ്റ്റിങ്ങിലും സ്ഥലംമാറ്റത്തിലും പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, January 06, 2018 08:56 hrs UTC

പോലീസിനെ നിര്‍വീര്യമാക്കുന്ന നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇന്നലെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടായിരുന്നു പിണറായി ഇക്കാര്യം പറഞ്ഞത്‌ പോലീസിന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന രീതി നേതാക്കള്‍ ഉപേക്ഷിക്കണം. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശയുമായി വരുന്ന പ്രവണത നേതാക്കള്‍ അവസാനിപ്പിക്കണം. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള പലര്‍ക്കും ജോലിഭാരം കുറഞ്ഞ സ്ഥാനങ്ങളിലേക്ക് പോകാനാണ് താത്പര്യം. അതുകൊണ്ടു തന്നെ ജോലിഭാരം കൂടുതലുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ യു ഡി എഫിനോട് ആഭിമുഖ്യമുള്ളവര്‍ക്കു നല്‍കേണ്ടതായി വരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ല.-മുഖ്യമന്ത്രി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.