You are Here : Home / News Plus

വിധി അനുകൂലമായാൽ ശശീന്ദ്രൻ മന്ത്രിയാകുമെന്ന് എന്‍സിപി

Text Size  

Story Dated: Saturday, January 27, 2018 08:03 hrs UTC

ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായാൽ എ.കെ. ശശീന്ദ്രൻ മന്ത്രിയായി മടങ്ങി വരുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്പരന്‍മാസ്റ്റര്‍ പറഞ്ഞു. മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി കേസിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി അല്‍പ്പസമയത്തിനകം വിധി പറയും. പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ശശീന്ദ്രൻ ഔദ്യോഗികവസതിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് മൊഴി മാറ്റിപ്പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.