You are Here : Home / News Plus

ചെറുതുരുത്തിയില്‍ ജീപ്പ് അപകടം: അഞ്ചു വയസ്സുകാരനടക്കം രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Saturday, January 27, 2018 08:04 hrs UTC

ചെറുതുരുത്തിയില്‍ ഉല്ലാസ വാഹനം അപകടത്തില്‍പെട്ട് അഞ്ചു വയസ്സുകാരനടക്കം രണ്ടുപേര്‍ മരിച്ചു. പൂണെ സ്വദേശികാളായ സിദ്ദാര്‍ഥ് ശേഖര്‍(അഞ്ച്), ധനശ്രീ(38) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ചെറുതുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിലാണ്‌ സംഭവം. ഉല്ലാസ കേന്ദ്രത്തിലെ ഓഫ് റോഡ് ജീപ്പ് റോഡിലേക്കിറക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുറകിലേക്ക് മറിയുകയായിരുന്നുവെന്ന് ചെറുതുരുത്തി പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.