You are Here : Home / News Plus

ചൈനയുടെയും ക്യൂബയുടെയും രാഷ്ട്രീയനിലപാടുകളെ പിന്തുണച്ച് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, January 27, 2018 08:13 hrs UTC

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. അമേരിക്കെതിരെയുള്ള ചൈനയുടെയും ക്യൂബയുടെയും രാഷ്ട്രീയനിലപാടുകളെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഏകലോകക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സമ്രാജ്യത്വത്തിനെതിരെയാണ് ചൈന നിലകൊള്ളുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളിലേക്ക് വിശദമായി പോകുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ സമീപനം പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്.സാമ്പത്തിക രംഗത്ത് വന്‍തോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 6-7 ശതമാനം ജി.ഡി.പി വളര്‍ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം. അതവര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞു. ക്യൂബ, സോഷ്യലിസ്റ്റുകളോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവേശപൂര്‍വ്വം വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ എല്ലാ വെല്ലുവിളികളെയും ചെറുത്തുകൊണ്ടാണ് ക്യൂബ മുന്നേറുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.