You are Here : Home / News Plus

അമലാ പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടുയച്ചു

Text Size  

Story Dated: Sunday, January 28, 2018 01:07 hrs UTC

കൊച്ചി: അമലാ പോളിനെ പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടുയച്ചു. അതേ സമയം അമല പോളിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും അമല പോളിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതുച്ചേരിയില്‍ വീട് വാടകക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണ് താമസിക്കുന്നതെന്നും അമല മൊഴി നല്‍കിയിരുന്നു. എന്നാല്‍ ക്രൈബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ നടി ഇതുവരെ ഹാജരാക്കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.