You are Here : Home / News Plus

മുത്തലഖ് നിരോധന ബിൽ പാര്‍ലമെന്‍റ് പാസാക്കണമെന്ന് രാഷ്ട്രപതി

Text Size  

Story Dated: Monday, January 29, 2018 08:44 hrs UTC

Asianet News - Malayalam മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷ By Web Desk | 11:56 AM January 29, 2018 മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി Highlights മുതലാഖ് ബിൽ പാസ്സാക്കണമെന്ന് രാഷ്ട്രപതി മുസ്ലിം സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനാകും തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന് രാഷ്ട്രപതി ദില്ലി: മുത്തലഖ് നിരോധന ബിൽ പാര്‍ലമെന്‍റ് പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താൻ ചര്‍ച്ചകൾ ഉടൻ തുടങ്ങണമെന്നും രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. ഭരണഘടന മാറ്റിയെഴുതാനാനുള്ള നീക്കത്തിൻറെ ഭാഗമാണ് തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുള്ള നിർദ്ദേശമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സാമൂഹ്യ നീതിയും പുതിയൊരു സാമൂഹ്യക്രമവും ഉറപ്പാക്കാൻ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതുവരെ മുസ്ളീം സ്ത്രീകളുടെ അന്തസിന് തടസ്സമായതെന്ന് രാഷ്ട്രപതി കുറ്റപ്പെടുത്തി. മുസ്ളീം സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള നിബന്ധനയിൽ ഇളവ് നൽകിയെന്ന് പറഞ്ഞ രാഷ്ട്രപതി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിനെ കുറിച്ച് പരാമര്‍ശിച്ചില്ല. 2018 ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണ്ണായക വർഷമെന്ന് രാഷ്ട്രപതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.