You are Here : Home / News Plus

പിഎന്‍ബി തട്ടിപ്പ് അന്വേഷണത്തിൽ തല്ക്കാലം ഇടപെടാനില്ല

Text Size  

Story Dated: Wednesday, February 21, 2018 09:19 hrs UTC

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ തല്ക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക്തട്ടിപ്പിനെതിരെ ഹർജി നല്കിയവരുടെ നീക്കം പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിമർശിച്ചു. പിഎൻബിയിലെ ജനറൽ മാനേജർ രാജേഷ് ജിൻഡലിനെ തട്ടിപ്പിൽ സിബിഐ അറസ്റ്റു ചെയ്തു. ബാങ്ക് തട്ടിപ്പിൽ അഭിഭാഷകനായ വിനീത് ധൻദ നല്കിയ പരാതി പരിഗണിച്ച സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. രാജ്യം കേസ് ഉറ്റുനോക്കുകയാണെന്നും കേന്ദ്രത്തിന് നോട്ടിസ് അയയ്ക്കുക എങ്കിലും ചെയ്യണമെന്നും ഹർജിക്കാർ പറഞ്ഞതാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിനെ ചൊടിപ്പിച്ചത്. പബ്ളിസിറ്റിക്കു വേണ്ടിയാണോ ഹർജി നല്കിയതെന്ന് കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റുകൾ നടന്നെന്നും അറ്റോർജി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി മുന്നോട്ടു പോകാനുള്ള സാഹചര്യം വേണമെന്നും ഇതിൽ വീഴ്ചയുണ്ടെങ്കിൽ മാത്രമേ ഇടപെടൂ എന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം പതിനാറിന് അറ്റോർണി ജനറലിൻറെ വാദം കേട്ട ശേഷം തുടർനടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പകളുടെ ചുമതലയുള്ള ജനറൽ മാനേജർ രാജേഷ് ജിൻഡലിനെ സിബിഐ അറസ്റ്റു ചെയ്തു. മുമ്പ് ബ്രെയ്ഡി റോഡ് ശാഖയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ജിൻഡൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.