You are Here : Home / News Plus

സംസ്ഥാനത്ത് അടുത്തമാസം മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധം

Text Size  

Story Dated: Saturday, March 10, 2018 12:06 hrs UTC

അടുത്തമാസം ഒന്ന് മുതൽ കേരത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. ജിഎസ്ടി കൗൺസിലിന്റേതാണ് തീരുമാനം. സ്വര്‍ണത്തെ ഇ-വേ ബില്ലിൽ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ തീരുമാനമായില്ല. ജി.എസ്.ടിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട പണം കേന്ദ്രം നൽകുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജിഎസ്ടി നടപ്പിലാക്കിയപ്പോൾ 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കം പരിശോധിക്കാൻ ചെക്പോസ്റ്റുകൾക്ക് പകരം ഏര്‍പ്പെടുത്തിയ ഇ-വേ ബിൽ നാല് ഘട്ടങ്ങളിലായി രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം. ആദ്യഘട്ടത്തിൽ കേരളവുമുണ്ട്.  തീവണ്ടികളിൽ പാഴ്സൽ കടത്തുന്നതിലെ നികുതി വെട്ടിപ്പ് തടയാൻ ചരക്ക് കൈപ്പറ്റുന്നവരും ഇനി മുതൽ ഇ-വേ ബിൽ ഹാജരാക്കണം. റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് സംസ്ഥാനങ്ങൾക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 

മൂന്നുമാസത്തിലൊരിക്കൽ ജിഎസ്ടി റിട്ടേൺ നൽകുന്ന നിലവിലുള്ള രീതി തുടരും. റിട്ടേൺ എളുപ്പത്തിലാക്കുന്നതിനുള്ള പുതിയ രീതി മൂന്ന് മാസത്തിന് ശേഷം തീരുമാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.