You are Here : Home / News Plus

കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ

Text Size  

Story Dated: Monday, March 12, 2018 08:42 hrs UTC

കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ By Web Desk | 05:18 AM March 12, 2018 കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ Highlights സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ എത്തി മുംബൈ: സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ എത്തി. രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവർത്തകർ ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്. ഇന്ന് മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കർഷക നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ഒടുവിലേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.