You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, March 12, 2018 11:44 hrs UTC

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങൾ വിചാരണയ്ക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് പ്രതിയുടെ അവകാശമാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം അങ്കമാലി കോടതി തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.  

കേസില്‍ വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്‍റെ ഹര്‍ജി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിയെന്ന നിലയിലുള്ള തന്‍റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടുള്ള പെറ്റീഷന്‍ പ്രത്യേകമായാണ് ദിലീപ് നല്‍കിയിരിക്കുന്നത്. ഇരു ഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.