You are Here : Home / News Plus

കീഴാറ്റൂര്‍: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാർ

Text Size  

Story Dated: Thursday, March 22, 2018 04:16 hrs UTC

കീഴാറ്റൂര്‍ വിഷയത്തില്‍ വസ്തുതകള്‍ പഠിച്ച ശേഷം ഗൗരവപൂര്‍വം ഇടപെടുമെന്ന് പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത്. കീഴാറ്റൂരില്‍ 250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബിജെപി നേതൃത്വം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.മണ്ണ് മാഫിയക്കും കരാറുകാര്‍ക്കും വേണ്ടിയാണ് സി പി എം കൂട്ട് നില്‍ക്കുന്നത്. മുഴുവന്‍ കര്‍ഷകരും ഭൂമി വിട്ടു നല്‍കാന്‍ സമ്മതിച്ചാലും പാടം നികത്താന്‍ അനുവദിക്കരുതെന്നും ബിജെപി നേതാക്കള്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.