കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉറച്ച തീരുമാനം. ഇനി എല്‍.ഡി.എഫിലേയ്ക്ക് പോകേണ്ടെന്നും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. കൊല്ലം സീറ്റ് ആര്.എസ്.പിയ്ക്ക് വിട്ടു നല്‍കുന്നത് സംബന്ധിച്ച് കെ.മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ നോമിനിയ്ക്ക് കഴിഞ്ഞ തവണ മത്സരിയ്ക്കാനാണ് കൊല്ലം സീറ്റ് നല്‍കിയത്. ആ സീറ്റ് മറ്റുള്ളവര്‍ക്ക് നല്കുമ്പോള് ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി വിട്ട ആര്.എസ്.പിയുമായി കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. കൊല്ലത്ത് പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു യു.ഡി.എഫ് പിന്തുണയും പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമാണ് ചര്‍ച്ചാവിഷയം. ആര്‍എസ്പിയുമായുളള ലയനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആര്‍എസ്പി ബി യുടെ കേന്ദ്ര കമ്മറ്റിയും ഇന്ന് ചേരും.സഹായിക്കുന്നവരുമായി കൂട്ട്ചേരുമെന്ന് എ.എ അസീസ് വ്യക്തമാക്കി.
Comments