മതമേലധ്യക്ഷന്മാരും സമുദായനേതാക്കളും പിന്തുണച്ചാല്‍ ജയിക്കുമെന്ന വിശ്വാസമില്ലെന്ന് തൃശൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.എന്‍. ജയദേവന്. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വി.എം. സുധീരനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പരസ്യമായി രംഗത്തിറങ്ങിയിട്ടും സുധീരന് ജയിച്ചു. തൃശൂരില്‍ സി.കെ. ചന്ദ്രപ്പനും അതേ അനുഭവമുണ്ടായി. മറിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം തന്നെ പിന്തുണച്ചുവെന്നാണ് പറയുന്നതെങ്കിലും താന്‍ തോറ്റുവെന്ന് അദ്ദേഹം തൃശൂര്‍ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
Comments