അഭിപ്രായ സര്‍വേകള്‍ തല്ക്കാലം നിരോധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സര്‍വേകള്‍ നിരോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രാലയത്തിന്റെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് അഭിപ്രായ സര്‍വേകള്‍ നിരോധിക്കേണ്ടതില്ലെന്ന് കമ്മീഷന് തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് അഭിപ്രായ സര്‍വെകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കമ്മീഷന് വിലയിരുത്തി. അടുത്ത സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് കമ്മീഷന് വൃത്തങ്ങള്‍ മുന്നോട്ടുവെച്ചത്.
Comments