അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പ് അവഗണിച്ച് ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി റഷ്യ അംഗീകരിച്ചു. ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഒപ്പുവെച്ചു. ക്രിമിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയുടെ ഫലം പരിഗണിച്ചാണ് പ്രദേശത്തെ റഷ്യയുടെ ഭാഗമായി അംഗീകരിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിമിയന്‍ നഗരമായ സെവസ്റ്റോപോളിന് പ്രത്യേക പരിഗണന നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ശീത യുദ്ധം അവസാനിച്ചതിന് ശേഷം റഷ്യ കൈക്കൊള്ളുന്ന ശക്തമായ നടപടിയാണ് ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള തീരുമാനം.
യുക്രെയ്നില്‍ നിന്ന് വിഘടിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 11ന് ക്രീമിയന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ അനുകൂല വിധിയാണുണ്ടായത്. 96.8 ശതമോനത്തോളം പേരും ക്രീമിയ റഷ്യയുടെ ഭാഗമാകണമെന്ന് അഭിപ്രായപ്പെട്ടു.
Comments