തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായ പ്രസംഗത്തിനെതിരെ മുന്‍മന്ത്രി എം. വിജയകുമാറിന് നോട്ടീസ്. ശശി തരൂരിന്റെ പരാതിയില്‍ വരണാധികാരിയായ ജില്ലാ കലക്ടറാണ് വിജയകുമാറിന് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ നോട്ടീസ് അയച്ചത്. എം. വിജയകുമാറിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഇടതുമുന്നണി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷതവഹിച്ച വിജയകുമാര്‍ സ്ത്രീ പീഡകനായി തരൂരിനെ ചിത്രീകരിച്ച് സംസാരിച്ചതാണ് വിവാദത്തിലായത്. പരാമര്‍ശം വ്യക്തിഹത്യയായതിനാല് പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെയും വരണാധികാരിയായ ജില്ലാ കലക്ടറെയും സമീപിക്കുകയായിരുന്നു.
Comments