ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ല. എല്ലാവരുമായും ചർച്ച ചെയ്യേണ്ടതുണ്ട്. ഹൈക്കമാൻഡിന്റെ അനുമതിയും വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗണേശ് കുമാറിന്രെ മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.തോമസ് മത്സരരംഗത്ത് നിന്ന് സ്വയം പിന്മാറിയതാണ്. മത്സരിക്കാനും അദ്ദേഹം തയ്യാറായിരുന്നുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി പറഞ്ഞു.
Comments