യുക്രെയ്ന്‍െറ പ്രവിശ്യയായ ക്രീമിയയെ തോക്കിന്മുനയിലൂടെ സ്വന്തം സാമ്രാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്ന റഷ്യന്‍ സമീപനം പൂര്‍ണമായും നിയമവിരുദ്ധ നടപടിയാണെന്നും ഇത്തരം സാഹസങ്ങളുടെ ഭവിഷ്യത്ത് ഗുരുതരമാകുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍. ക്രീമിയന്‍ പ്രശ്നത്തില്‍ റഷ്യ എല്ലാ അടിസ്ഥാന പ്രമാണങ്ങളും കാറ്റില്‍ പറത്തിയിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏത് പ്രതിസന്ധിയെയും നേരിടാന്‍ നാറ്റോ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിവരുകയാണ്. റഷ്യന്‍ മേഖലയിലെ വ്യോമനിരീക്ഷണങ്ങള്‍ വര്‍ധിപ്പിച്ചുകഴിഞ്ഞു. നയതന്ത്ര-രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉപരോധവും പ്രഖ്യാപിക്കപ്പെട്ടു. ക്രീമിയയെ തോക്കിന്മുനയിലൂടെ കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നീക്കം യൂറോപ്പിന്‍െറ മൊത്തം സുരക്ഷക്കുനേരെയുള്ള വെല്ലുവിളിയായാണ് വിലയിരുത്തുന്നതെന്നും നാറ്റോ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു. അതേസമയം, ഫ്രഞ്ച് പര്യടനത്തിനത്തെിയ അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റിന കിര്‍ച്നര്‍ ക്രീമിയന്‍ പ്രതിസന്ധിയോടുള്ള പാശ്ചാത്യ സമീപനത്തെ നിശിതമായി ചോദ്യംചെയ്തു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിച്ചതായും അവര്‍ കുറ്റപ്പെടുത്തി.
Comments