കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം. മലയാളികള്‍ ഉള്ളതായി വിവരമില്ല. ബംഗളൂരില്‍ നിന്ന് ദാവങ്കരയ്ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ ദേശിയപാതയിലായിരുന്നു അപകടം.
ബസില്‍ 29 യാത്രക്കാരുണ്ടായിരുന്നു.മരണ സംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. എസ്പിആര്‍ ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.
Comments