ആലപ്പുഴ: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആലപ്പുഴ പഴവങ്ങാടി ജംഗ്ഷനിലൂടെ യാത്രക്കാരുമായി വന്ന കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഓട്ടോഡ്രൈവര്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്ത് കടന്ന് കളഞ്ഞു.ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്രക്കാരുമായി വന്ന ആലപ്പുഴ ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ചാവിയാണ് കെ.എല്‍ 4 എ.എസ് 1445 നമ്പര്‍ ഓട്ടോയുടെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ഫൈസല്‍ ഊരിയെടുത്തത്.ആലപ്പുഴ കല്ലുപാലത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കുന്നതിനിടെ ബസും ഓട്ടോയും തമ്മില്‍ ഉരസിയിരുന്നു.എന്നാല്‍ ബസ് നിര്‍ത്താതെ പോകുകയായിരുന്നു എന്നാണ് ഫൈസലിന്റെ പരാതി .യാത്രക്കാരുമായി ബസ് മുക്കാല്‍മണിക്കൂര്‍ റോഡില്‍ കിടന്നു. ഇതുകാരണം ആലപ്പുഴ നഗരത്തില്‍ മുക്കാല്‍ മണിക്കൂറിലധികം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.പിന്നീട് ഡ്രൈവര്‍ ആലപ്പുഴ ഡിപ്പോയിലെത്തി പകരം താക്കോലുമായെത്തിയാണ് ബസ് മാറ്റിയത്.ബസിന്റെ ആക്സില്‍ കേബിളും തകരാറിലാക്കിയതായി കണ്ടക്ടര്‍ പറഞ്ഞു.
Comments