ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകളില്‍ ജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന് 15 സീറ്റ് നേടാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. ശേഷിക്കുന്ന അഞ്ച് സീറ്റുകളില്‍ എന്തും സംഭവിക്കാമെന്നാണ് സുധീരന് പറഞ്ഞത്. അതേ സമയം തുടക്കത്തിലുണ്ടായിരുന്ന മുന്‍തൂക്കം യു.ഡി.എഫിന് നഷ്ടമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കത്തില്‍ യു.ഡി.എഫിന് നല്ല മുന്‍തൂക്കമുണ്ടായിരുന്നു. രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം നഷ്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments