സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷനടക്കമുള്ളവര് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിച്ചാണ് വിധി പുന:പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. നേരത്തേ നല്കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയിരുന്നു. 2012 മാര്‍ച്ചില്‍ വാദം പൂര്‍ത്തിയായ കേസില്‍ 21 മാസത്തിന് ശേഷമാണ് വിധി വന്നത്.
Comments