രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളം കയറി. മഴ മൂലം പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ആറു ട്രാക്കുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായി. മഴ കനത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
തെക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലും മഴക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വൈകിട്ടുവരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Comments