തിരുവനന്തപുരം: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനം. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള ചെയര്‍മാനായും പി.പി തങ്കച്ചന് കണ്‍വിനറുമായ ആറംഗ കമ്മീഷനെയാണ് നിയോഗിച്ചത്. കെ.പി.എ മജീദ്, ജോയ് എബ്രഹാം, എ.എ അസീസ്, ഷെയ്ക് പി. ഹാരീസ്, ജോണി നെല്ലൂര്‍ എന്നിവരാണ് അംഗങ്ങള്‍. വിഷയം എത്രയും വേഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് യു.ഡി.എഫ് നിര്‍ദേശിച്ചു.
Comments